ഛത്തീസ്ഗഢിൽ രണ്ടു മലയാളികന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് സംബന്ധിച്ച് ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ചർച്ചകൾ സജീവം. തൃശ്ശൂരിൽ ക്രൈസ്തവ സഭകളുടെ വോട്ട് കൂടി വാങ്ങി ജയിച്ച സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയോ പരസ്യമായി പ്രതികരിക്കുകയോ ചെയ്തില്ല എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ക്രൈസ്തവ വിശ്വാസികളുടെ സൈബർ കൂട്ടായ്മകളിൽ ഇതുസംബന്ധിച്ച ചർച്ചകളും തർക്കങ്ങളും സജീവമാണ്. ......
ദോഹ. ഖത്തറിലെ പ്രശസ്ത ഗായിക ബിന്ദു ചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഖത്തറിലെ വേദികളില്‍ നിറസാന്നിധ്യമായ ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ് ഒന്ന് ദോഹ മോഡേണ്‍ ആര്‍ട്ട് സെന്റര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് സംഗീതാസ്വാദനത്തിന്റെ അവിസ്മരണീയമായ രാവ് സമ്മാനിച്ചു. ബിന്ദുചന്ദ്രന്‍ , നൗഷാദ് ഇടപ്പള്ളി, ജാഫര്‍ ജബ്ബാര്‍, യൂനുസ് അലിയാര് , സന്തോഷ് , ശരീഫ് വയലത്തൂര്‍ , സുരേഷ് കുമാര്‍ , സുരേഷ് കുന്നംകുളം, രജീസ് സുഭാഷ് കമ്മാടന് എന്നിവരവതരിപ്പിച്ച തെരഞ്ഞെടുത്ത പാട്ടുകള്‍ ഓരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു. ......
തിരുവനന്തപുരം: സിനിമ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ സംവിധായകൻ അടൂർ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എസ്.സി-എസ്.ടി കമ്മീഷൻ ഇടപെടുന്നു. അടൂർ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിൽ 10 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.സി-എസ്.ടി കമ്മീഷൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. ......
തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി ഒരു ലിറ്ററിന് 349 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ലഭിക്കും. ......
സുരേഷ് വണ്ടന്നൂർ
ചേർത്തല:കർണാടകയിലെ ധർമ്മസ്ഥലയിലും കേരളത്തിലെ ചേർത്തലയിലും നടന്ന കൂട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഈ രണ്ടു സംഭവങ്ങൾക്കും പരസ്പരം ബന്ധമില്ലെങ്കിലും, കുറ്റകൃത്യങ്ങൾ മറച്ചുവെച്ചതിൽ സമാനതകളുണ്ട്.
ധർമ്മസ്ഥലയിൽ, ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ ആരംഭിച്ചത്. ......
ന്യൂഡൽഹി: പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് (പിസിബി) അധികാരമുണ്ടെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച സുപ്രധാന വിധി ജസ്റ്റിസുമാരായ പി.എസ്. ......
സമൂഹമാധ്യമത്തിലൂടെ ദലിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന നടി മീര മിഥുൻ അറസ്റ്റിൽ. 2021ൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് താരം ദലിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകളെ സിനിമയ്ക്കു പുറത്താക്കണമെന്ന് നടി പറയുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അന്ന് ജാമ്യത്തിലിറങ്ങിയ മീര പിന്നീട് ഒളിവിൽ പോകുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ മീര കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ......
ഡൽഹിയിലെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലദേശികൾ അറസ്റ്റിൽ. കഴിഞ്ഞ കുറച്ചുകാലമായി ഡൽഹിയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്ന യുവാക്കളാണ് പിടിയിലായത്. ......
കൊച്ചി: സൂര്യാസ്തമയത്തിന് ശേഷം ദേശീയ പതാക താഴ്ത്താൻ മറക്കുന്നത് ദേശീയ പതാകയെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. മനപ്പൂർവ്വമല്ലാത്ത വീഴ്ചകൾ, രാജ്യത്തോടുള്ള അനാദരവായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.
"ദേശീയ പതാകയെ അപമാനിക്കാനുള്ള നിയമം" അനുസരിച്ച്, മനപ്പൂർവ്വമല്ലാത്ത വീഴ്ചകൾ കുറ്റകരമല്ല. ......
കേരളത്തിലെ മൂന്നു ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ......